o ജൽ ജീവൻ പദ്ധതി: വെട്ടിപ്പൊളിച്ചിട്ട റോഡുകൾ നാട്ടുകാരെ നോക്കി കൊഞ്ഞനം കുത്തുന്നു..
Latest News


 

ജൽ ജീവൻ പദ്ധതി: വെട്ടിപ്പൊളിച്ചിട്ട റോഡുകൾ നാട്ടുകാരെ നോക്കി കൊഞ്ഞനം കുത്തുന്നു..

 ജൽ ജീവൻ പദ്ധതി: വെട്ടിപ്പൊളിച്ചിട്ട റോഡുകൾ നാട്ടുകാരെ നോക്കി കൊഞ്ഞനം കുത്തുന്നു...



ന്യൂമാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ മിക്ക റോഡുകളും സഞ്ചാര യോഗ്യമാക്കാത്തതിലും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങാത്തതിലും നാട്ടുക്കാർക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. ജൽജീവൻ അധികൃതർ വെട്ടിപ്പൊളിച്ചിട്ട റോഡുകൾ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ് നാട്ടുകാരെ നോക്കി കൊഞ്ഞനം കുത്തുകയാണ്. പഞ്ചായത്ത്, ജൽജീവൻ അധികൃതർ ജനങ്ങളുടെ യാത്രാദുരിതം കണ്ടില്ലെന്ന് നടിച്ച് ക്രൂരത കാണിക്കുകയാണ്.

പെരിങ്ങാടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ റോഡുകളുടെ വശങ്ങളിൽ കാടുകൾ വളർന്നു നിൽക്കുന്നതും ഓടകൾ വൃത്തിയാക്കാത്തതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായിട്ടും ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലന്നാണ് പ്രധാന പരാതി. പലയിടങ്ങളിലും റോഡുകൾ വെട്ടി പൊളിച്ച നിലയിലാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുൻപായി റോഡുകൾ ടാറിങ് നടത്തി പൂർവ്വസ്ഥിതിയിലാകണമെന്നും ഓടകൾ ശുചീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നും ദേശവാസികൾ ആവശ്യപ്പെടുന്നു. റോഡരികിലെ കാടുകൾ വെട്ടി തെളിക്കാത്തത് വാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ഭീഷണി നേരിടുന്നുണ്ട്. കാലവർഷത്തിന് മുൻപായി അടിയന്തിര മായി ശുചീകരണ പ്രവർത്തനങ്ങളും റോഡ് നവീകരണവും പൂർത്തിയാക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നാട്ടുകാരുടെ ദീനരോദനം അധികൃതരുടെ ബധിരകർണ്ണങ്ങളിലെത്തുമോയെന്ന ആശങ്കയിലാണ് ജനം.

Post a Comment

Previous Post Next Post