o പന്തോ കൂലോത്ത് തിറയുത്സവം നാളെ സമാപിക്കും
Latest News


 

പന്തോ കൂലോത്ത് തിറയുത്സവം നാളെ സമാപിക്കും

 പന്തോ കൂലോത്ത് തിറയുത്സവം നാളെ സമാപിക്കും



മാഹി: പന്തക്കൽ പന്തോ കൂലോത്ത് പരദേവത-ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം നാളെ രാവിലെ സമാപിക്കും. ഇന്നലെ  തിരവുടയാട വരവ്, കുട വരവ്, താലപ്പൊലി വരവ്, ഭഗവതി, പരദേവത വെള്ളാട്ടങ്ങൾ, കലശം വരവ് എന്നീ ചടങ്ങുകൾ നടന്നു. ഇന്ന് രാവിലെ നടന്ന ഭഗവതി തിറ ദർശിക്കാൻ വൻ ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. ഭഗവതി തിരുമുടി അണിഞ്ഞപ്പോൾ പട്ട് സമർപ്പിക്കുവാൻ ഭക്തജന തിരക്കേറി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പരദേവത  തിറ കെട്ടിയാടും.പരദേവത തിറ ദേശാടനത്തിന് ശേഷം നാളെ രാവിലെ ക്ഷേതത്തിൽ തിരിച്ചെത്തും.തുടർന്ന് നടക്കുന്ന ചക്കപ്പാട്ടോടെ തിറയുത്സവത്തിന് സമാപനമാവും

Post a Comment

Previous Post Next Post