*ഇന്ദ്രപ്രസ്ഥത്തിലും താരമോ മാഹി ?*
*മോദിയുടെ കണ്ണുകൾ മാഹിയിലേക്കോ?* .
*മൻസുഖ് മണ്ഡവ്യയുടെ സന്ദർശനം പുതിയ രാഷ്ട്രീയ സൂചനകളോ?*
മാഹി: പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മാഹി വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്. കേന്ദ്ര മന്ത്രിയായ മൻസുഖ് മാണ്ഡവ്യയുടെ അടുത്തകാലത്തെ സന്ദർശനത്തിന് പിന്നാലെ, മാഹിയുടെ ഭാവിയെ സ്വാധീനിക്കാവുന്ന വൻ പദ്ധതികൾ ചർച്ചയായതായി രാഷ്ട്രീയ വൃത്തങ്ങളിൽ സൂചന.
നിലവിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി വിജയിച്ചാൽ, കേരള സംസ്ഥാനത്തെ കണ്ണൂർ കോഴിക്കോട് എന്നീ ജില്ലകളിൽ ചുറ്റപ്പെട്ടു കിടക്കുന്ന മാഹിയുടെ വികസന ദിശയെ മാറ്റിമറിക്കുന്ന തരത്തിലുള്ള ഉറപ്പുകൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലോടെ ഒരു മാസ്റ്റർ പ്ലാൻ ഉടൻ പ്രഖ്യാപിക്കാനാണ് ആലോചനയെന്ന റിപ്പോർട്ടുകളും ഉയരുന്നു.
മത്സ്യസമ്പത്ത് പ്രാധാന്യമുള്ള ലക്ഷദ്വീപുമായി ബന്ധപ്പെടുത്തി കോടികളുടെ സംയുക്ത പദ്ധതികൾ രൂപപ്പെടുത്തുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും സൂചനയുണ്ട്. തീരദേശ വികസനം, മത്സ്യബന്ധന മേഖലയുടെ നവീകരണം, ടൂറിസം വിപുലീകരണം എന്നിവ പദ്ധതിയുടെ ഭാഗമാകാനിടയുണ്ട്.
അതേസമയം, മാഹിയെ ഹൈടെക് വിദ്യാഭ്യാസ-ഐടി ഹബ്ബാക്കി മാറ്റാനുള്ള ദീർഘകാല രൂപരേഖയും പരിഗണനയിൽ. നിലവിൽ ആയുർവേദ കോളേജ്, നഴ്സിംഗ് കോളേജ്, ഹയർ സെക്കൻഡറി സ്കൂളുകൾ, പോളിടെക്നിക്ക്, ഐടിഐ, സീനിയർ കോളേജ് എന്നിവ പ്രവർത്തിക്കുന്ന മാഹിയിൽ, കൂടുതൽ പ്രൊഫഷണൽ കോഴ്സുകളും ഐടി പാർക്കും ഉൾപ്പെടുത്തി വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനാണ് ശ്രമമെന്നാണ് അറിയുന്നത്. ഇത് വിദ്യാർത്ഥികൾക്ക് പുറത്തേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ, ഈ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, തിരഞ്ഞെടുപ്പ് ഫലങ്ങൾ മാഹിയുടെ ഭാവി വികസനത്തിന് നിർണായകമാകുമോയെന്ന് രാഷ്ട്രീയ നിരീക്ഷകരും നാട്ടുകാരും ആകാംക്ഷയോടെ നോക്കി നിൽക്കുന്നു.


Post a Comment