o കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശ തുടക്കം.
Latest News


 

കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശ തുടക്കം.

 കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് ആവേശ തുടക്കം.



അഴിയൂർ:യു ഡി എഫ് ആർ എം പി സ്ഥാനാർത്ഥി കെ കെ രമയുടെ സ്ഥാനാർത്ഥി പര്യടനത്തിന് മുക്കാളി ടൗണിൽ ആവേശ തുടക്കം.. മുക്കാളി ടൗണിൽ റോഡ് വികസനം അടക്കം ഒട്ടെറെ കാര്യങ്ങൾ നടത്താൻ എം എൽ എ എന്ന നിലയിൽ പ്രവർത്തിച്ചതായി കെ കെ രമ സ്വീകരണ യോഗത്തിൽ പറഞ്ഞു . യോഗം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയിൽ രാധ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ യു എ റഹീം അധ്യക്ഷത വഹിച്ചു. എൻ വേണു,.വി കെ അനിൽകുമാർ , പി പി ജാഫർ, പി ബാബുരാജ്, പ്രദീപ് ചോമ്പാല , പി പി ഇസ്മായിൽ,ടി സി രാമചന്ദ്രൻ , വി പി പ്രകാശൻ , കെ റംലത്ത്, ഹാരിസ് മുക്കാളി, ഷംസുദ്ദീൻ വെള്ളികുളങ്ങര, കെ പി രവീന്ദ്രൻ , കെ പി വിജയൻ , ഹാരിസ് മുക്കാളി, സി സുഗതൻ , പുരുഷു രാമത്ത്,  നസീർ വിരോളി , എന്നിവർ സംസാരിച്ചു. കുഞ്ഞിപ്പള്ളി, അഴിയൂർ ചുങ്കം , മാഹി റെയിൽ വെ സ്റ്റേഷൻ, കോറോത്ത് റോഡ് വഴി കല്ലാമലയിൽ സമാപിച്ചു

.

Post a Comment

Previous Post Next Post