o തലശ്ശേരിയിൽ 70 ഗ്രാം എംഡിഎംഎയുമായി മാഹി പള്ളൂർ സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ
Latest News


 

തലശ്ശേരിയിൽ 70 ഗ്രാം എംഡിഎംഎയുമായി മാഹി പള്ളൂർ സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ

 

തലശ്ശേരിയിൽ 70 ഗ്രാം എംഡിഎംഎയുമായി  മാഹി പള്ളൂർ സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ



തലശേരി നഗരത്തില്‍ കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎ സഹിതം രണ്ടു യുവാക്കളെ തലശ്ശേരി പോലീസ് പിടികൂടി. മാഹി പള്ളൂര്‍ സ്വദേശി പി.കെ മസീദ് (31), തലശ്ശേരി മട്ടാമ്പ്രം സ്വദേശി ബി. മുഹമ്മദ് നസീഫ് (35) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നു 70.07 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നിധിന്‍രാജിന്റെ നിര്‍ദ്ദേശപ്രകാരം തലശ്ശേരി പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ, സംശയം തോന്നിയ കാര്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

തലശ്ശേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒമാരായ ലിംനേഷ്, പ്രവീഷ്, സിപിഒ പ്രശോഭ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post