മാഹിയിൽ 56-ാമത് കോളേജ് ദിനാഘോഷം സംഘടിപ്പിച്ചു
മാഹി: മഹാത്മാ ഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ്, മാഹിയിൽ 56-ാമത് കോളേജ് ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങ് മാഹി റീജിനൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ, ഐ.എ.എസ്. നിലവിളക്കിന് തിരിതെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു
ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസറും വിഭാഗം മേധാവിയുമായ ഡോ. സി. എ. അസിഫ് സ്വാഗതപ്രസംഗം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. കെ. ശിവദാസൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ റിസർച്ച് ഡയറക്ടർ പ്രൊഫ. (ഡോ.) സി. സി. ഹരിലാൽ കോളേജ് ദിന സന്ദേശം നൽകി.
പരിപാടിയുടെ ഭാഗമായി ഹിന്ദി വിഭാഗം അധ്യാപിക ഡോ. പി. വി. ബേബി സുമംഗള, യു.ഡി.സി. (വിശ്രമം) സുബൈദാർ, മേജർ സുജിത്ത് കുമാർ എന്നിവരെ ആദരിച്ചു. കൂടാതെ മികവുറ്റ വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. പി.ടി.എ. പ്രസിഡന്റ് സുചിത്ര പി. ആശംസ പ്രസംഗം നടത്തി.
ചടങ്ങിൽ വെച്ച് പുരസ്കാര വിതരണവും നടന്നു. സൂവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും വിഭാഗം മേധാവിയുമായ ഡോ. കെ. എം. ഗോപിനാഥൻ നന്ദി രേഖപ്പെടുത്തി.

Post a Comment