*39 വർഷത്തെ സേവനത്തിന് വിട; ലിസി ഫെർണാണ്ടസിന് യാത്രയയപ്പ് നൽകി*
പള്ളൂർ: കസ്തൂർബ ഗാന്ധി ഗവൺമെന്റ് ഹൈസ്കൂൾ പള്ളൂരിൽ നിന്നും 39 വർഷത്തെ ദീർഘകാലവും സ്തുത്യർഹവുമായ സേവനത്തിന് ശേഷം വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ലിസി ഫെർണാണ്ടസിന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി.
എസ്.എം.സി ചെയർപേഴ്സൺ കെ. സി. ജോഷ്നയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുലേഖ ലിസി ഫെർണാണ്ടസിനെ ആദരിച്ചു. പി. കെ. സതീഷ് കുമാർ, എ. ടി. പത്മജ, ബ്രിജിന, പി. കെ. സത്യഭാമ എന്നിവർ ആശംസകൾ അർപ്പിച്ചു.
വൈസ് ചെയർപേഴ്സൺ കെ. സന്തോഷ് സ്വാഗതവും സുലൈമാൻ നന്ദിയും അറിയിച്ചു.

Post a Comment