o കലാഗ്രാമത്തിന്റെ 32-ാം വാർഷികാഘോഷം: എം.വി. ദേവൻ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം
Latest News


 

കലാഗ്രാമത്തിന്റെ 32-ാം വാർഷികാഘോഷം: എം.വി. ദേവൻ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം

   കലാഗ്രാമത്തിന്റെ 32-ാം വാർഷികാഘോഷം:   എം.വി. ദേവൻ ആർട്ട് ഗാലറിയിൽ  ചിത്രപ്രദർശനം



ന്യൂമാഹി: മാഹി  കലാഗ്രാമത്തിന്റെ 32-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മെയ് 2ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന  വാർഷിക സമ്മേളനം അർജുൻ പവിത്രന്റെ അധ്യക്ഷതയിൽ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്യും. ചാലക്കര പുരുഷു, അഡ്വ. എൻ.കെ. സജ്‌ന എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. കലാഗ്രാമം അഡ്മിനിസ്ട്രേറ്റർ പി. ജയരാജൻ സ്വാഗതവും ഡോ. മോനിഷ യു നന്ദിയും പറയും.

തുടർന്ന് സംഗീതാമൃതം, വാദ്യവൃന്ദം, നാദഗീതം, നൃത്തസന്ധ്യ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. വാർഷികാഘോഷത്തോടനുബന്ധിച്ച് എം.വി. ദേവൻ ആർട്ട് ഗാലറിയിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കുന്ന ചിത്രപ്രദർശനം രാവിലെ 9.30ന് മാനേജിംഗ് ട്രസ്റ്റി എ. ബാലൻ ഉദ്ഘാടനം ചെയ്യും.





Post a Comment

Previous Post Next Post