ചോമ്പാൽ എൽ.പി സ്‌കൂൾ 127-ാം വാർഷികം
ചോമ്പാല : ചോമ്പാൽ എൽ.പി സ്‌കൂൾ 127-ാം വാർഷികം പ്രശസ്ത സാഹിത്യകാരൻ വീരാൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷൈലേഷ് കെ.കെ ( പി. ടി. എ പ്രസിഡൻ്റ്) അധ്യക്ഷം വഹിച്ച ചടങ്ങിൽ MBBS,MD കരസ്ഥമാക്കിയ (ശ്രേയ ശ്രീധരൻ, നീരജ ഡി, അനാമിക എം.എം) പൂർവ്വ വിദ്യാർത്ഥികളെയും, വിദ്യാലയത്തിൽ നിന്ന് LSS കരസ്ഥമാക്കിയ (അനൈൻ. സി, അഥർവ്. പി, സുഹൈൽ. പി, ശിവദേവ്.പി, ശിവദർശ്.പി ) കുട്ടികളെയും, ഭാരത് സേവക് സമാജ് ദേശീയ അവാർഡ് കരസ്ഥമാക്കിയ പ്രേംജിത്ത് ചോമ്പാലയേയും സപ്ന ജൂലിയറ്റ് (എ.ഇ. ഒ ചോമ്പാല ) ആദരിച്ചു. സുരേഷ് ബാബു ( റിട്ട: ഡി.ഡി), നാരായണൻ നമ്പ്യാർ (മാനേജർ), ഷിമിത്ത് സി, എ. ടി ശ്രീധരൻ,യതീഷ്.സി തുടങ്ങിയവർ സംസാരിച്ചു .

Post a Comment