*ഇന്ത്യൻ പബ്ലിക് സ്കൂൾ കുന്നുംമീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെ 2025-'26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി ഇൻ്റർലോക്ക് ചെയ്ത പെരിങ്ങാടി ഗേറ്റ് വാർഡിലെ ഇന്ത്യൻ പബ്ലിക് സ്കൂൾ കുന്നുംമീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച രാവിലെ വാർഡ് മെമ്പർ ടി എച്ച് അസ്‌ലമിൻ്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ റോഡ് ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് മെമ്പർ കെ ടി ഫാത്തിമ, റുബീസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ പി കെ സുനിത, എ സി രേഷ്മ, വൈശാഖ് മുരളീധരൻ എന്നിവർ സംബന്ധിച്ചു. 120 മീറ്റർ ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചും ബാക്കി വന്ന 38 മീറ്റർ ദൂരം ജനകീയ ഫണ്ട് സമാഹരണം നടത്തിയുമാണ് റോഡ് ഇൻ്റർലോക്ക് ചെയ്തത്.

Post a Comment