കെ കെ രമ
ചോമ്പാൽ തുറമുഖത്ത് വോട്ട് അഭ്യർത്ഥന നടത്തി
അഴിയൂർ: യുഡി എഫ് ആർ എം പി ജനകീയ മുന്നണി സ്ഥാനാർത്ഥി കെ കെ രമ ബുധനാഴ്ച കാലത്ത് എഴ് മണിയോടെ ചോമ്പാൽ തുറമുഖത്ത് എത്തി വോട്ട് അഭ്യർത്ഥന നടത്തി. മൽസ്യ തൊഴിലാളികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ സ്ഥാനാർത്ഥിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുറമുഖത്ത് മൽസ്യ തൊഴിലാളികൾ ഉന്നയിച്ച ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ സി സി ടി വി യും ഹൈമാസ് ലൈറ്റും സ്ഥാപിക്കാനുള്ള ഭരണാനുമതി ലഭിച്ചതായി കെ കെ രമ
പറഞ്ഞു.ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് ഷജിന കെടക്കാട്ട്, കോട്ടയില്‍ രാധാകൃഷ്ണന്‍ , വി.പി.അനില്‍ കുമാര്‍ ,പി.ബാബുരാജ് ,പി.പി.ഇസ്മയില്‍ , പ്രദീപ് ചോമ്പാല , ഹാരിസ് മുക്കാളി ,യു.എ.റഹിം ,ടി.സി.രാമചന്ദ്രന്‍ , അഫ്സില ഷഫീഖ് , ടി.കെ.അനിത , കെ കെ ഷെറിൻ കുമാർ , വി.പി.പ്രകാശന്‍ ,മോനാച്ചി ഭാസ്കരന്‍, സി സുഗതൻ , തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു..

Post a Comment