*ചൊക്ലി വിക്ടോറിയ കോളേജിൽ ആരോഗ്യ മേഖല തൊഴിൽ സെമിനാർ*
ചൊക്ലി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആരോഗ്യ മേഖലയിലെ തൊഴിൽ അവസരങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി ചൊക്ലി വിക്ടോറിയ കോളേജിൽ സെമിനാർ സംഘടിപ്പിച്ചു. ഇടനിലക്കാരില്ലാതെ നേരിട്ട് ലഭ്യമായ വിവിധ തൊഴിൽ സാധ്യതകളെക്കുറിച്ചും, മാസം ഒരു ലക്ഷത്തിൽ കൂടുതൽ ശമ്പളം ലക്ഷ്യമിടുന്ന 30 വയസ്സിന് താഴെയുള്ള യുവതി-യുവാക്കൾക്കുള്ള അവസരങ്ങളെക്കുറിച്ചും സെമിനാറിൽ വിശദീകരിച്ചു.
ലാംഗ്വേജ് അക്കാദമി ഡയറക്ടർ കെ. എം. തോമസും പ്രോഗ്രാം കോർഡിനേറ്റർ മഹേഷ് വി. എം.യും ക്ലാസുകൾക്ക് നേതൃത്വം നൽകി. കേന്ദ്ര തലത്തിലുള്ള അവസരങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം, അപേക്ഷ നടപടിക്രമങ്ങൾ, ആവശ്യമായ യോഗ്യതകൾ എന്നിവയെക്കുറിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വ്യക്തമായ മാർഗനിർദ്ദേശം നൽകി.
വിക്ടോറിയ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിക്ക് സെൻട്രൽ ഡയറക്ടർ റീജ സന്തോഷ് അധ്യക്ഷത വഹിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ സന്തോഷ് കുമാർ സ്വാഗതം ആശംസിക്കുകയും അധ്യാപിക ബേബി സഹിത നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Post a Comment