o ബാറിലെ സംഘട്ടനം ഒരാൾ അറസ്റ്റിൽ
Latest News


 

ബാറിലെ സംഘട്ടനം ഒരാൾ അറസ്റ്റിൽ

 *ബാറിലെ സംഘട്ടനം ഒരാൾ അറസ്റ്റിൽ* 



മാഹി: മാഹി പാർക്കിന് സമീപത്തെ ഹോട്ടൽ പേൾ മാഹിയിലെ ബാറിൽ വെച്ച് നടന്ന സംഘട്ടനത്തെത്തുടർന്ന് വില്ല്യാപ്പള്ളി സ്വദേശിയായ കല്ലു നിരപറമ്പത്ത് വയനെൻ്റെ നടമ്മേൽ സുബിൻ(38)ൻ്റെ  തലക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ


മലപ്പുറം സ്വദേശിയായ നിലമ്പൂർ അമരമ്പലത്തെ കല്ലുടുമ്പൻ ഫൈസൽ എന്ന സനീറി(36)നെയാണ് മാഹി പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തത്.


ഇക്കഴിഞ്ഞ 17-ാം തീയതി രാത്രി 11.45ഓടെയാണ് സംഭവം.

സുഹൃത്തുക്കളായ കരിയാട് സ്വദേശി ധനുഷും ,സുബിനും ബാറിലെത്തിയ  ,സനീറുമായി വാക്തർക്കത്തിലേർപ്പെടുകയും,

 തർക്കം സംഘട്ടനത്തിൽ കലാശിക്കുകയും സനീർ ബിയർ ബോട്ടിലെടുത്ത് സുബിൻ്റെ തലയ്ക്കടിക്കുകയുമായിരുന്നു

തുടർന്ന് മാഹി ഗവ. ആശുപത്രിയിലും, തലശ്ശേരി ഗവ. ആശുപത്രിയിലെയും ചികിത്സക്ക് ശേഷം

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്


മാഹി സി ഐ അനിൽ കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്

എ എസ് ഐ മാരായ ശാന്തി ഷിനോജ്, സുസ്മേഷ് എന്നിവർ ചേർന്നാണ് കോഴിക്കോട് ബസ്റ്റാൻഡിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്

കോടതിയിൽ  ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Post a Comment

Previous Post Next Post