സൗജന്യ ലാപ്ടോപുകളുടെ വിതരണം
പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ ലാപ്ടോപുകളുടെ വിതരണം മാർച്ച് 8 രാവിലെ 9.30 ന് പള്ളൂർ വി. എൻ. പി. ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും. ബഹുമാന്യനായ പുതുച്ചേരി ലഫ്. ഗവർണർ കെ. കൈലാഷമാഥൻ വിതരണം ഉദ്ഘാടനം ചെയ്യും. പുതുച്ചേരി നിയമസഭാസ്പീക്കർ ആർ സെൽവം, വിദ്യാഭ്യാസ മന്ത്രി എ. നമശ്ശിവായം എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
നിലവിൽ മാഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാർത്ഥികൾക്കും, 2022-23 അധ്യയന വർഷത്തിൽ മാഹിയിലെ സർക്കാർ വിദ്യാലങ്ങളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാത്ഥികൾക്കുമാണ് ലാപ്ടോപ് വിതരണം ചെയ്യുന്നത്.
അർഹരായ വിദ്യാർഥികളുടെ പേരുകൾ mahe.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത വിദ്യാർത്ഥികൾ ആധാർ കാർഡിന്റെയും പ്ലസ് ടു മാർക് ലിസ്റ്റിന്റെയും പകർപ്പുകൾ സഹിതം നേരിട്ട് ഹാജരായി ലാപ്ടോപ്പ് സ്വീകരിക്കേണ്ടതാണ്.

Post a Comment