*ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്ര പൂര മഹോത്സവത്തിന് കൊടിയേറ്റം നടന്നു.*
മടപ്പള്ളി:
ചരിത്രപ്രസിദ്ധമായ ശ്രീ അറക്കൽ കടപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിന്റെ ഭാഗമായ പൂര മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇന്നലെ രാത്രി 10.30 ന് ക്ഷേത്ര സ്ഥാനികന്മാരുടെ സാന്നിധ്യത്തിൽ കുമാരൻ വെളിച്ചപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റം നടന്നു. കടൽത്തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പൂരം എല്ലാ മീനമാസത്തിലും 8 ദിവസങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. കോൽക്കളി, വാദ്യമേളം, ആറാട്ട്, വെടിക്കെട്ട് എന്നിവയാണ് പ്രധാന ആകർഷണം. ഇന്ന് മാർച്ച് 25 ബുധനാഴ്ച രാത്രി 7:30ന് ആധ്യാത്മിക പ്രഭാഷണവും രാത്രി 8:30ന് കോൽക്കളിയും നടക്കും. മാർച്ച് 26ന് രാത്രി 7:30ന് സാംസ്കാരിക സദസ്സ്, രാത്രി 8:30ന് മെഗാ മ്യൂസിക്കൽ നൈറ്റ്, മാർച്ച് 27 വെള്ളി പ്രഗത്ഭ സംഗീതജ്ഞൻമാരുടെ ജോബ് കുര്യൻ ലൈവ് ഷോയും മാർച്ച് 28ന് ഉത്സവ ഭണ്ഡാരം വെപ്പ്, നാഗാരാധന തുടർന്ന് കരിമരുന്ന് പ്രയോഗവും നടക്കും. മാർച്ച് 29ന് തിരുവാഭരണ എഴുന്നള്ളിപ്പും കൊടിയേറ്റ എഴുന്നള്ളിപ്പും വാദ്യമേളവും തുടർന്ന് കരിമരുന്ന് പ്രയോഗവും നടക്കും. പ്രധാന ഉത്സവമായ മാർച്ച് 30ന് പ്രാദേശിക അടിയറ വരവുകളും ഭണ്ഡാരം വരവ്, താലം വരവ്, എഴുന്നള്ളിപ്പ്, പാലെയുന്നള്ളിപ്പ്, ഇളനീരാട്ടം. പൂക്കലശം വരവ് തുടർന്ന് പ്രധാന കരിമരുന്ന് പ്രയോഗവും നടക്കും. അവസാന ദിവസമായ മാർച്ച് 31ന് ചൊവ്വാഴ്ച രാവിലെ ആമ്പൽ പൊയ്ക തീരത്ത് നിന്നും താലപ്പൊലി എഴുന്നെള്ളിപ്പും ആറാട്ടും, കടൽകുളിയോടും കൂടി 8 ദിവസത്തെ പൂരം മഹോത്സവത്തിന് കൊടിയറക്കവും നടക്കും.

Post a Comment