ന്യൂമാഹി പൊലീസ് എയിഡ് പോസ്റ്റിനരികിലെ ഉണങ്ങിയ മരക്കൊമ്പുകൾ നീക്കം ചെയ്യണം.
ന്യൂമാഹി : ന്യൂമാഹി പൊലീസ് എയിഡ് പോസ്റ്റിനരികിലെ ഉണങ്ങിയ മരക്കൊമ്പുകൾ നീക്കംചെയ്യണമെന്ന് ആവശ്യം. എയിഡ് പോസ്റ്റിനോട് ചേർന്ന് നിന്നിരുന്ന തണൽ മരത്തിൻ്റെ മുറിച്ചുമാറ്റിയ ശാഖകളുടേതാണ് ഈ മരക്കൊമ്പുകൾ . മരക്കൊമ്പുകളും അവർക്കിടയിൽ ധാരാളം ഉണങ്ങി ഇലകളും നിറഞ്ഞിരിക്കുന്നത് ഏത് നിമിഷവും തീപിടുത്തത്തിന് കാരണമായേക്കുമെന്ന് സമീപത്തുള്ള കച്ചവടക്കാരും നാട്ടുകാരും ഭയപ്പെടുന്നുണ്ട്. കൂടാതെ ഇവിടെ ധാരാളം വാഹനങ്ങൾ നിർത്തിയിരുന്ന സ്ഥലമാണ്. കഴിഞ്ഞദിവസം ഇതിനടുത്ത് പുഴയോട് ചേർന്ന് ഭാഗത്ത് അജ്ഞാതർ തീ ഇട്ടിരുന്നു. അതുപോലെ ഇവിടെ ഒരു ചെറിയ തീപ്പൊരി മാത്രം മതി വൻ ദുരന്തം ഉണ്ടാകാൻ.

Post a Comment