പന്തോക്കൂ ലോത്ത് ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികോത്സവം
പന്തക്കൽ: പന്തോക്കൂ ലോത്ത് പരദേവത-ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികോത്സവം എട്ട്, ഒൻപത് തീയ്യതികളിൽ നടക്കും.എട്ടിന് രാവിലെ നട തുറന്ന ശേഷം നിറമാല, പ്രാസാദ ശുദ്ധി ക്രിയകൾ, വാസ്തു കലശ പൂജ.വൈകിട്ട് ഭഗവതി സേവ, സർപ്പബലി എന്നിവ നടക്കും. ഒൻപതിന് രാവിലെ മഹാഗണപതി ഹോമം, മഹാ മൃത്യുഞ്ജയ ഹോമം, കലശ പൂജ, ഉച്ചയ്ക്ക് പ്രസാദ സദ്യ. രാവിലെ 11ന് നാഗത്തിന് നൂറും, പാലും കൊടുക്കൽ എന്നിവയുണ്ടാകും.പൂജാ കർമ്മങ്ങൾക്ക് തന്ത്രി ബ്രഹ്മശ്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരി കാർമികത്വം വഹിക്കും

Post a Comment