o അഡ്വ. ടി അശോക് കുമാർ ഇന്ന് പത്രിക നൽകും
Latest News


 

അഡ്വ. ടി അശോക് കുമാർ ഇന്ന് പത്രിക നൽകും

 *അഡ്വ. ടി അശോക് കുമാർ ഇന്ന്  പത്രിക നൽകും* 


മാഹി: സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ടി അശോക് കുമാർ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. 
സ്വതന്ത്ര സ്ഥാനാർത്ഥിയായ അശോക് കുമാറിന്
സി പി ഐ (എം) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്
മയ്യഴിയിലെ സാമൂഹിക സാംസ്കാരികമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം അറിയപ്പെടുന്ന അഭിഭാഷകനും കൂടിയാണ്

 വ്യാപാരിയായ വി. കെ. രാഘവന്റെയും കല്ലുവിന്റെയും മകനാണ്. 

1965-ൽ മാഹിയിൽ ജനനം.

ന്യൂ മാഹിയിലെ കൊളശ്ശേരി എൽ. പി. സ്കൂൾ, അഴിയൂരിലെ നടേമ്മൽ സ്കൂൾ, മയ്യഴിയിലെ ജവഹർലാൽ നെഹ്രു ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ്, മയ്യഴി, ഉടുപ്പിയിലെ വൈകുണ്ഠ ബാലിഗ കോളേജ് ഓഫ് ലോ എന്നിവിടങ്ങളിൽ ഉന്നതവിദ്യാഭ്യാസം. 1991-ൽ അഭിഭാഷകനായി അഡ്വ. പി. കെ. വിജയന്റെ കീഴിൽ തലശ്ശേരിയിൽ പ്രാക്ടീസ് തുടങ്ങി. ഇപ്പോൾ മയ്യഴി, പുതുച്ചേരി കോടതികളിലും മദ്രാസ് ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു.

2006 ഇൽ മുൻസിപ്പൽ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചു.

2011 ഇൽ നിയമസഭയിലേക്കും മത്സരിച്ചു

മുൻസിപ്പൽ ഇലക്ഷൻ നടത്താൻ ഹൈക്കോടതിയെ സമീപിക്കുകയും, 2006 ഇൽ ഇലക്ഷൻ നടക്കുകയും ചെയ്തു.

2011 ഇൽ പഞ്ചായത്ത് സമിതികളുടെ കാലാവധി അവസാനിച്ചു.

വീണ്ടും തിരഞെടുപ്പിനായി ഹൈക്കോടതിയെ സമീപിക്കുകയും വർഷങ്ങൾക്ക് ശേഷം വീണ്ടും മുൻസിപ്പൽ തിരഞ്ഞെടുപ്പിനായി ഉത്തരവ് നേടിയെടുക്കുകയും ചെയ്തു

ബൈപ്പാസ് റോഡിന് വേണ്ടി മാഹി ഭാഗത്തെ പാറാൽ പള്ളൂർ ഈസ്റ്റ് പള്ളൂർ ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്യുകയും, ഭൂവുടമകൾക്ക് ന്യായമായ ഭൂമിവില ലഭിക്കുകയും ചെയ്തു.

മാഹിയിൽ മുൻസിഫ് കം മജിസ്ട്രേറ്റ് കോടതിക്കായി ഹൈക്കോടതിയിൽ നല്കിയ പൊതുതാത്പര്യ ഹർജിയിന്മേൽ 2015 ഇൽ മാഹിയിൽ മുൻസിഫ് കം മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചു.

ഇന്ത്യയിൽ ആദ്യമായി മജിസ്ട്രേറ്റിന് സഞ്ചരിക്കാൻ സർക്കാർ കാർ അനുവദിക്കാൻ നല്കിയ പൊതുതാത്പര്യ ഹർജിയിന്മേൽ കാർ അനുവദിച്ചു.

മാഹിയിൽ സ്ഥിരംജില്ലാ കോടതിക്ക് വേണ്ട ഉത്തരവ് നേടി

പുതുച്ചേരിയിൽ ഫ്രൊഫഷണൽ കോളേജുകളിലെ മയ്യഴി വിദ്യാർത്ഥികളുടെ ക്വാട്ട നില നിർത്താൻ മദ്രാസ് ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിയെടുത്തു.

മയ്യഴി ജനാഭിലാഷത്തിൻ്റെ നാൾവഴികൾ എന്ന പുസ്തകം രചിച്ചിട്ടുണ്ട്

വെള്ളാനിക്കര കാർഷിക സർവ്വകലാശാലയിലെ പ്രൊഫസർ, ഡോ. ഹസീന ഭാസ്കറാണ് ഭാര്യ . 

ഡോ. ജ്വാല ടി. അശോക്, മംഗലാപുരത്ത് ബി. ഡി. എസ്. വിദ്യാർത്ഥിനിയായ പാരുൾ ടി. അശോക് എന്നിവർ മക്കളാണ്

Post a Comment

Previous Post Next Post