*തോലൻ മൂപ്പൻ വിളിച്ചു. കടലിൻ്റെ മക്കൾ വിളി കേട്ടു*
മാഹി:പുത്തലത്തെ ദൈവീക മണ്ണിലിരുന്നു തൻ്റെ സ്വന്തം ദേശക്കാരുടെയും, ഭക്തരുടെ പരാതി പരിഭവങ്ങൾ തീർത്ത് അനുഗ്രഹിക്കുന്നതിനിടെയാണ് തൻ്റെ കടലിൻ്റെ മക്കൾ വന്നില്ലേ എന്ന ചോദ്യമുയർന്നത്.
പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉത്തരവാദിത്തപ്പെട്ടവർ വന്നയുടൻ കൈപിടിച്ച് ദേശത്തെ വറുതിക്കറുതി വരുത്തുമെന്നും, ദേശത്തിൻ്റെ ഐശ്വര്യത്തിനായി തൻ്റെ സാന്നിധ്യം എന്നുമുണ്ടാവുമെന്നും ചൊല്ലി, അനുഗ്രഹവും നല്കി.
പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ദേവിയെ പ്രതിഷ്ഠിച്ചത് തോലൻ മൂപ്പനാണെന്നാണ് പറയപ്പെടുന്നത്.
മുൻപ് തോലൻ മൂപ്പൻ്റെ തെയ്യം വന്നാൽ കടലിൻ്റെ മക്കളെയും പാറക്കൽ കുറുംബ ക്ഷേത്രക്കാരെ അന്വേഷിക്കുകയും, ക്ഷേത്രവുമായി ബന്ധപ്പെട്ടവർ വരാറുമുണ്ടായിരുന്നു.
പിന്നീടെപ്പോയോ അത് നിലച്ചു പോയി
വർഷങ്ങൾക്ക് ശേഷം ഇന്നലെ മൂപ്പൻ്റെ മുന്നിൽ പാറക്കൽ കുറുംബ ക്ഷേത്രത്തിൽ നിന്നും ബന്ധപ്പെട്ടവർ വീണ്ടുമെത്തിയപ്പോൾ ഉത്സവത്തിന് നാനാഭാഗത്തു നിന്നുമുള്ള പങ്കാളിത്തവും, നാട്ടുകാരുടെ ഐക്യവും വരും വർഷങ്ങളിൽ ഊട്ടിയുറപ്പിക്കുവാനുള്ള തുടക്കവുമായി


Post a Comment