*മുനിസിപ്പൽ കമ്മിറ്റിയുമായി മുസ്ലിം ലീഗിന് ബന്ധമില്ല*
*മുസ്ലിം ലിഗ് പുതുച്ചേരി സംസ്ഥാന പ്രസിഡൻ്റ്*
മാഹിയിൽ പുതുതായി രൂപീകരിച്ച മാഹി മുനിസിപ്പൽ കമ്മിറ്റിക്ക്
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗുമായി യാതൊരു ബന്ധവുമില്ലായെന്ന്
മുസ്ലിം ലീഗ് പുതുച്ചേരി സംസ്ഥാന പ്രസിഡൻ്റ്
എ മുഹമ്മദലി മരയ്ക്കാർ അറിയിച്ചു
മുനിസിപ്പൽ കമ്മിറ്റി എന്ന സംഘടന തികച്ചും മുസ്ലിം ലിഗിന് വിരുദ്ധമായ പ്രവർത്തനമാണ് നടത്തി കൊണ്ടിയിരിക്കുന്നതെന്നുംഈ സംഘടനയുടെ ലക്ഷ്യം വ്യകതി, സ്വാർത്ഥ താൽപര്യങ്ങൾ മാത്രമാണെന്നും, അറിയിച്ചു
*മാഹി സി എച്ച് സെൻ്ററുമായി മുസ്ലിം ലീഗിന് ബന്ധമില്ലെന്ന് ദേശീയ സെക്രട്ടറി സി.കെ സുബൈർ അറിയിച്ചു
മാഹിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സി എച്ച് സെൻ്റർ എന്ന സംഘടന മുസ്ലിം ലിഗിന് വിരുദ്ധമായ പ്രവർത്തനമാണ് നടത്തിയെന്നും, ഈ സംഘടനയുടെ ലക്ഷ്യം വ്യകതി, സ്വാർത്ഥ താൽപര്യങ്ങൾ മാത്രമാണെന്നും, ലീഗ് പ്രവർത്തകർ മാഹി സി എച്ച് സെൻ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും മാറി നില്ക്കണമെന്നും സി.കെ സുബൈർ അറിയിച്ചു

Post a Comment