o ബി.ജെ.പി നേതാക്കൾ എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനം സന്ദർശിച്ചു
Latest News


 

ബി.ജെ.പി നേതാക്കൾ എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനം സന്ദർശിച്ചു

 ബി.ജെ.പി നേതാക്കൾ എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനം സന്ദർശിച്ചു



മാഹി:ബി.ജെ.പി നേതാക്കൾ എസ്.എൻ.ഡി.പി യൂണിയൻ ആസ്ഥാനം സന്ദർശിച്ചു. തെരഞ്ഞെടുപ്പിൽ സഹായം അഭ്യർത്ഥിച്ചു.

ഇന്നലെ രാവിലെ നടന്ന പ്രാർത്ഥനയോഗത്തിൽ ബി.ജെ.പി മാഹി മണ്ഡലം സ്ഥാനാർഥി എ. ദിനേശൻ, മണ്ഡലം പ്രസിഡന്റ് പ്രബീഷ്, ഭാരവാഹികളായ ജയചന്ദ്രൻ, ബാബു എന്നിവർ പങ്കെടുത്തു.

യോഗത്തിൽ രാഷ്ട്രീയം ചർച്ചയായില്ലെന്നും, ഗുരുവിന്റെ ദർശനങ്ങൾ മുൻനിർത്തി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും സ്ഥാനാർഥി എ. ദിനേശൻ അറിയിച്ചു.

യൂണിയൻ നേതാക്കളായ സജിത്ത് നാരായണൻ, കല്ലാട്ട് പ്രേമൻ, പി.സി. ദിവാനന്ദൻ മാസ്റ്റർ, രാജേഷ് അലങ്കാർ, രാജേഷ് ശിവദാസ്, രാജൻ, സജീവൻ, ടി.എ.ലതീപ് . രേഷ്‌മ എന്നിവർ യൂണിയൻ ഓഫീസിൽ സന്നിഹിതരായിരുന്നു. സംഘടനയ്ക്ക് രാഷ്ട്രീയ മില്ലെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി

Post a Comment

Previous Post Next Post