ഇലക്ഷൻ ചൂടിൽ വിയർത്ത് പുതുച്ചേരി. കൂടുമാറ്റത്തിൽ പൊള്ളി മുഖ്യകക്ഷികൾ
പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള രാജികളും, ചേക്കേറലുകളും തകൃതിയായി. ബി.ജെ.പി.നേതാവും മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ സായ് ശരവണൻ വിജയ് പാർ ട്ടിയിൽ ചേർന്ന് സ്വതന്ത്രനായി ഒസുഡു മണ്ഡലത്തിൽ മത്സരിക്കുന്നു. ബി.ജെ.പി.യെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം എൽ എ ശിവശങ്കർ കോൺ ഗ്രസ്സിൽ ചേർന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യാനത്ത് മുഖ്യമന്ത്രി എൻ. രംഗസ്വാമിയെ സ്വതന്ത്രനായി മത്സരിച്ച് പരാജയപ്പെടുത്തി, പിന്നീട് ബി.ജെ.പി സർക്കാരിന് പിന്തുണ നൽകി വന്ന ഗൊലപ്പള്ളി അശോക് അവിടെ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി.
ബി.ജെ.പി.ക്ക് പിന്തുണ നൽകി വന്ന അങ്കാളൻ എം എൽ എ ഡി.എം.കെ.യിലേക്ക് പോയി. നോമിനേറ്റഡ് എം എൽ എ യും ബി.ജെ.പി.യെ അധികാരത്തിലെത്തിയ സംസ്ഥാന പ്രസിഡണ്ടുമായ സ്വാമിനാഥൻ വിജയ് പാർട്ടിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രിഎംഒഎച്ച് ഫാറു ഖിന്റെ മകനും മുൻ മന്ത്രിയുമായ ഷാജഹാൻ കോൺഗ സ് വിട്ട് എൻ.ആർ. കോൺഗ്രസ്സിൽ ചേർന്നു.
എൻ.ആർ. കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളും, മ ന്ത്രിമാരുമായ ലക്ഷ്മി നാരായണൻ, തേനി ജയകുമാർ എന്നിവർക്ക് ഇത്തവണ സീറ്റില്ല.
മുൻ മന്ത്രിയും നിലവിൽ ഡെ. സ്പീക്കറുമായ പി.രാ ജ. വേലു എൻ.ആർ. കോൺഗ്രസ്സ് വിട്ട് കോൺഗ്രസ്സിൽ ചേർന്നു. അതിനിടെ മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാ വുമായ എം. കന്തസ്വാമി എൻ.ആർ. കോൺ ഗ്രസ്സിലേക്ക് ചേക്കേറുകയാണ്. മുൻ എം.എൽ എ ധന വേലു എൻ.ആർ. കോൺ ഗ്രസ്സ് വിട്ട് വിജയ പാർട്ടിയാൽ ചേർന്നു. മുൻ ഡെ. സ്പീക്കർ ടി.പി.ആർ. ശെൽവം എൻ.ആർ. കോൺഗ്രസ് വിട്ട് കോൺഗ്രസ്സിലെത്തി ബി.ജെ.പി.നേതാവും ആഭ്യന്തരമന്ത്രിയുമായ എ. നമശ്ശിവായത്തെയാണ് ശെൽവം നേരിടുന്നത്.
നിലവിൽ എം.പി.യും പി.സി.സി.അദ്ധ്യക്ഷനുമായ വി വൈദ്യലിംഗമാണ് കോൺഗ്രസ്സിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി 15 സീറ്റിൽ കോൺഗ്രസ്സും. 15 സിറ്റിൽ ഡി.എം. കെ.യും മത്സരിക്കും. ഇന്ത്യാ മുന്നണിയിലെ ഘടകക ക്ഷികളായ സി.പി.എം.സി.പി.ഐ.. മുസ്ലിം ലീഗ് കക്ഷികൾക്ക് സീറ്റില്ല. ഇവർ തനിച്ച് മത്സരിക്കും. എൻ.ആർ. കോൺഗ്രസ്സ് ബി.ജെ.പി. സഖ്യത്തിൽ എൻ.ആർ. കോൺ (16) ബിജെപി (10) എ ഐ എ ഡി എം കെ (2) എൽ.ജെ.കെ. (2) സീറ്റുകളിൽ മത്സരിക്കും.

Post a Comment