മാഹിയെ ഇളക്കി മറിച്ചു കൊണ്ട് ബി.എൽ.എം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഘോഷയാത്രയും മെബംർമാരുടെ സംഗമവും നടത്തി.
മാഹി : ബി.എൽ.എം സൊസൈറ്റിയുടെ നേതൃത്വത്തിൽ മെബംർമാരുടെ സംഗമം നടത്തി. പുതുച്ചേരി ഗവർണർ കെ. കൈലാസനാഥൻ ഐ എ എസ് ഉദ്ഘാടനം നിർവഹിച്ചു. . മാഹി ടാഗോർപാർക്കിൽ നിന്നും. ചെണ്ട മേളം, പുലികളി, താലപ്പൊലി തുടങ്ങി കലാപരിപാടികളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര അക്ഷരാർത്ഥത്തിൽ മാഹിയെ ഞെട്ടിച്ചു.
ഈ സംരംഭത്തിൽ അംഗങ്ങളായ നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.
പുതുച്ചേരി ഡെപ്യൂട്ടി സ്പീക്കർ രാജുവേലു, ബി എൽ എം ചെയർമാൻ പ്രേംകുമാർ, പ്രസിഡണ്ട് കരുണാമൂർത്തി, അഡ്മിൻ ഡയറക്ടർ സിദ്ധേശ്വർ, ഡയറക്ടർ വി. കെ. സിബി, സി. ഇ.ഒ. ഒ. (C.E.O.O.) സൈയിദലവി, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment