പള്ളൂർ സിഎച്ച് സെന്ററിന് വീൽചെയർ സമർപ്പിച്ചു
പള്ളൂർ: സാന്ത്വന പരിചരണ രംഗത്ത് സജീവ സാന്നിധ്യമായി മാറുകയും നിർധനരായ രോഗികൾക്ക് മരുന്ന്, ഭക്ഷണം, ആംബുലൻസ് സൗകര്യം, ഓക്സിജൻ മെഷീൻ, വിപാപ് മെഷീൻ, ഹൈഡ്രോളിക് ബെഡ്, വാട്ടർ ബെഡ്, എയർ ബെഡ്, വീൽചെയർ, മറ്റ് മെഡിക്കൽ എക്വിപ്മെന്റ്സുകളും,, സാമ്പത്തിക സഹായം എന്നിവ ഉറപ്പാക്കുകയും ചെയ്യുന്ന പള്ളൂർ സിഎച്ച് സെന്ററിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് സെയ്ഫുന്നിസ സുലയ്മാൻ ചാലക്കര രണ്ട് വീൽചെയറുകൾ സംഭാവന നൽകി.
മുസ്ലിം ലീഗ് പോണ്ടിച്ചേരി സംസ്ഥാന വൈസ് പ്രസിഡന്റും പള്ളൂർ സിഎച്ച് സെന്റർ പ്രസിഡന്റുമായ ഇസ്മായിൽ ചങ്ങരോത്ത് വീൽചെയറുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി റാഷിദ് പി.ടികെ, സംസ്ഥാന സെക്രട്ടറി വി.കെ. റഫീഖ്, ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാൻ, യൂത്ത് ലീഗ് പോണ്ടിച്ചേരി സംസ്ഥാന ജനറൽ സെക്രട്ടറി സമീൽ കാസിം, ജമാൽ പാറാൽ തുടങ്ങിയവർ സംബന്ധിച്ചു.
വിശുദ്ധ റമദാൻ മാസത്തിന്റെ പവിത്രത ഉൾക്കൊണ്ട്, പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് കൈത്താങ്ങാകാൻ സെയ്ഫുന്നിസ സുലയ്മാൻ കാണിച്ച ഈ താല്പര്യം ഏറെ പ്രശംസനീയമാണ്. സിഎച്ച് സെന്ററിന്റെ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ് കൂടുതൽ ആളുകൾ സഹായഹസ്തവുമായി മുന്നോട്ടുവരാൻ ഈ സമർപ്പണം പ്രചോദനമാകുമെന്ന് ചടങ്ങിൽ നേതാക്കൾ പറഞ്ഞു.

Post a Comment