*പെരിങ്ങത്തൂർ എം.ഇ.സി.എഫ് കോളേജിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു*
പെരിങ്ങത്തൂർ: കണ്ണൂർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ, പെരിങ്ങത്തൂർ എം.ഇ.സി.എഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു. കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് നമ്പർ 90-ന്റെയും ഐ.ക്യു.എ.സിയുടെയും (IQAC) സഹകരണത്തോടെയാണ് പരിപാടി നടന്നത്.
മാർച്ച് 15 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പ് പാനൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി നൗഷത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണ രംഗത്ത് ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.കെ ബാബു അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി അഹലാം അഹമ്മദ് സ്വാഗതവും ക്യാമ്പ് കൺവീനർ കൃതജ്ഞതയും രേഖപ്പെടുത്തി. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇരു നൂറിലധികം ആളുകൾക്ക് പരിശോധനയും ആവശ്യമായവർക്ക് തിമിര ശസ്ത്രക്രിയയ്ക്കുള്ള നിർദ്ദേശങ്ങളും ക്യാമ്പിലൂടെ നൽകി

Post a Comment