എസ് ഡി പി ഐ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
അഴിയൂർ:
കാലങ്ങളായി ഇടത്- വലത് മുന്നണികൾ മാറി മാറി ഭരിച്ചിട്ടും വടകരയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ബദൽ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി എസ് ഡി പി ഐ സ്ഥാനാർഥി ഷംസീർ ചോമ്പാലയെ വിജയിപ്പിക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി കെ ഷെമീർ ആവശ്യപ്പെട്ടു.
അഴിയൂരിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു.
അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സമീർ കുഞ്ഞിപ്പള്ളി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ കമ്മിറ്റിയംഗം ഷാനവാസ് മാത്തോട്ടം,സ്ഥാനാർഥി ഷംസീർ ചോമ്പാല,മണ്ഡലം വൈസ് പ്രസിഡൻ്റ് സിദ്ദീഖ് പുത്തൂർ,മണ്ഡലം സെക്രട്ടറി ബഷീർ കെകെ,ജോ സെക്രട്ടറി അഫീറ ഷംസീർ,അഴിയൂർ ഗ്രമ പഞ്ചായത്ത് മെമ്പർ സബാദ് വിപി,ഹാരിസ് സിഎ എന്നിവർ സംസാരിച്ചു.
മണ്ഡലം ജോയൻ്റ് സെക്രട്ടറി അൻസാർ യാസർ സ്വാഗതവും നവാസ് ഒഞ്ചിയം നന്ദിയും പറഞ്ഞു.

Post a Comment