ജെം ഓഫ് സീഡ് പുരസ്കാരം ലഭിച്ചു.
വി.എൻ. പുരുഷോത്തമൻ ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി സാൻവിയ എം. - ന് തലശ്ശേരി വിദ്യഭ്യാസ ജില്ലയിലെ ലക്ഷക്കണക്കിനു വിദ്യാർത്ഥികളിൽ നിന്ന് തെരഞ്ഞെടുക്കുന്നഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള ജെം ഓഫ് സീഡ് പുരസ്കാരം ലഭിച്ചു.
കഴിഞ്ഞ 4 വർഷമായി സ്കൂളിലെ ഡീഡ് റിപ്പോർട്ടറും സീഡ് പോലീസ് അംഗവും, നല്ല ഒരു കർഷകയും ആണ് ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സാൻവിയ.എം. മാഹി മേഖലാതലത്തിലും കേരളത്തിലുംപങ്കെടുത്ത മത്സരങ്ങളിലൊക്കെ സമ്മാനം നേടിയ സാൻവിയ നല്ലൊരു കവിതയെഴുത്തുകാരി കൂടിയാണ്. ഉപന്യാസ മത്സരങ്ങൾ ,ക്വിസ്, മറ്റു രചനാമത്സരങ്ങൾ, സയൻസ് സെമിനാർ എന്നിവയിലൊക്കെ തൻ്റെ മികവ് തെളിയിച്ച സാൻവിയ സ്കൂളിൻ്റെ അഭിമാനമാണ്. സമൂഹ സേവനത്തിൻ്റെ ബാലപാഠങ്ങൾ ചെറുപ്പത്തിലേതന്നെ സ്വായത്തമാക്കിയ സാൻവിയ കാരുണ്യപ്രവർത്തനങ്ങളിലും പങ്കാളിയാണ്. നല്ലൊരു നൃത്തക്കാരിയും നാടൻപാട്ടുകാരിയുമായ സാൻവിയ പഠിത്തത്തിലും മുൻപന്തിയിലാണ്.

Post a Comment