അഴീക്കൽ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവത്തിന് കൊടിയേറി
ന്യൂമാഹി: അഴീക്കൽ ഭഗവതി ക്ഷേത്രത്തിലെ ഒമ്പത് ദിവസത്തെ പൂരോത്സവത്തിന് കൊടിയേറി. മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. തിരുവാഭരണ എഴുന്നള്ളത്ത്, ക്ഷേത്ര കാരണവന്മാരെ ആദരിക്കൽ, ചെണ്ടമേളം എന്നിവയുണ്ടായി. 25 ന് വൈകുന്നേരം ചെണ്ടമേളം, രാത്രി എട്ടിന് കോൽക്കളി,26 ന് രാത്രി ഏഴിന് കലാ പരിപാടികൾ, 27 ന് രാത്രി എട്ടിന് കലാ പരിപാടികൾ,
30 ന് രാത്രി എട്ടിന് ഉറവ് നാടൻ കലാ പരിപാടി, 31 ന് 12 ന് സമൂഹസദ്യ, വൈകുന്നേരം അഞ്ചിന് പാണ്ടിമേളം, രാത്രി എട്ടിന് കോൽക്കളി, രാത്രി 12 ന് താലപ്പൊലി എഴുന്നള്ളത്ത്, ഏപ്രിൽ ഒന്നിന് രാത്രി എട്ടിന് കോൽക്കളി, 10 ന് കൊടിയിറക്കം, തുടർന്ന് കരിമരുന്ന് പ്രയോഗം.

Post a Comment