ടിപി.സാംസ്കാരിക പഠനസേവന കേന്ദ്രം കെട്ടിട ഉദ്ഘാടനം
ഒഞ്ചിയം : ടി.പി.സാംസ്കാരിക പഠന കേന്ദ്രം കെട്ടിടം ഒഞ്ചിയം വയനോളി താഴ ആര്‍.എം.പി.സംസ്ഥാന സെക്രട്ടറി എന്‍. വേണു ഉദ്ഘാടനം ചെയ്തു. കല്ലേരി അശോകന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.സി.ഉമേഷ് ബാബു , എ.സുരേഷ് പലക്കാട് , കെ.കെ.രമ എംഎല്‍ എ , ജില്ലാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ , ഏറിയാ സെക്രട്ടറി ടി.കെ.സിബി ,എന്‍.പി.ഭാസ്കരന്‍ ,പി.എം. വിനോദന്‍ തുടങ്ങിവര്‍ സംസാരിച്ചു. ടി.പി.കൊലചെയ്യപ്പെട്ട വിവരം ഏറെ പാടുപെട്ടാണ് അന്ന് വി.എസ്സി്സിനെ അറിയിച്ചെതെന്നും ഒരു മകന് തുല്യം കണക്കാക്കിയ ടി.പിയുടെ വിയോഗം വിഎസ്സിനെ ഏറെ വേദനിപ്പിച്ചെന്നും അന്ന് വിഎസ്സിന്‍റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി അയിരുന്ന എ.സുരേഷ് പറഞ്ഞു. അന്ന് ടി.പിയുടെ വീട്ടില്‍ അദ്യോപാരം അര്‍പ്പിക്കാന്‍ വിഎസ്സ് എത്തിയത് ഏറെ വൈകാരിക മൂഹൂര്‍ത്തങ്ങളായിരുന്നു എന്ന് സുരേഷ് പറഞ്ഞു. മുതിര്‍ന്ന കമ്മ്യൂണിസ്റ്റുകാരെയും മികച്ച ജൈവ കര്‍ഷകനായ കണ്ണമ്പ്രത്ത് പത്മനാഭനെയും ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും വേദിയില്‍ നടന്നു.
പടം.-ടിപി സാംസ്കാരിക പഠനസേവന കേന്ദ്രം കെട്ടിട ഉദ്ഘാടനത്തില്‍ എ.സുരേഷ് പാലക്കാട് സംസാരിക്കുന്നു

Post a Comment