ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മാഹി മുനിസിപ്പൽ മുസ്ലിം ലീഗ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു; രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു
മാഹി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മാഹി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. മാഹി ഫ്രഞ്ച് അവന്യു ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാഹി എം.എൽ.എ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. മുൻ ആഭ്യന്തര മന്ത്രി ഇ. വത്സരാജ് ചടങ്ങിൽ ഇഫ്താർ സന്ദേശം നൽകി.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗം റഷീദ് വേങ്ങളം മുഖ്യപ്രഭാഷണം നടത്തി. 'ഇന്ത്യ മുന്നണിയുടെ കാലിക പ്രസക്തി' എന്ന വിഷയത്തിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. എ.വി യുസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ദേശീയ കൗൺസിലർ ഇബ്രാഹിംകുട്ടി ചൊക്ലി, ഹജ്ജ് കോഡിനേഷൻ ട്രെയിനർ ടി.കെ വാസിം, മാഹി ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ.കെ മുഹമ്മദലി, കാലിദ് കണ്ടോത്, കെ പി സിദ്ദിഖ്, എ വി അൻസാർ, മഹിളാ കോൺഗ്രസ് പോണ്ടിച്ചേരി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ആശാ ലത, മാഹി മേഖല മഹിളാ കോൺഗ്രസ് പ്രസിഡന്റ് പി.ടി.സി ശോഭ എന്നവർ സംസാരിച്ചു.
മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും ഖജാൻജി റഫീക്ക് തയുള്ളതിൽ നന്ദിയും പറഞ്ഞു.

Post a Comment