ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി നേടി
മാഹി പന്തക്കൽ സ്വദേശിയായ സഞ്ജൂപ് കെ പി ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി നേടി. പന്തക്കലിലെ ദയ ഹൗസിൽ താമസിക്കുന്ന സഞ്ജൂപ് കെ പി,(30) അശോകൻ കെ പി, വത്സല എന്നിവരുടെ മകനാണ്.
കർണാടകയിലെ മംഗളൂരുവിലെ മംഗളഗംഗോത്രിയിലെ മംഗളൂർ സർവകലാശാലയിൽ നിന്നാണ് അദ്ദേഹം തന്റെ ഡോക്ടറേറ്റ് പൂർത്തിയാക്കിയത്. “സമകാലീന കേരളവും ആധിപത്യപുരുഷത്വങ്ങളുടെ ഉത്പാദനവും” (Contemporary Kerala and the Production of Hegemonic Masculinities) എന്നതാണ് അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തിന്റെ ശീർഷകം.
മംഗളൂർ സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിലെ പ്രൊഫസറായ ഡോ. പരിണിതയുടെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

Post a Comment