o അഡ്വ. ടി. അശോക് കുമാർ മാഹി ടൗണിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി
Latest News


 

അഡ്വ. ടി. അശോക് കുമാർ മാഹി ടൗണിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി

 *അഡ്വ. ടി. അശോക് കുമാർ മാഹി ടൗണിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി*



മാഹി  എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി  ബുധനാഴ്ച ചൂടിക്കോട്ടയിലെ വീടുകൾ സന്ദർശിച്ചുകൊണ്ടാണ്  പ്രചരണം ആരംഭിച്ചത്.  മാഹി ശ്രീകൃഷ്ണ ക്ഷേത്രം, മാഹി എംഎംസി എന്നിവിടങ്ങളിലും ടൗണിലെ വീടുകളും സന്ദർശിച്ചു.  മയ്യഴിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ജനക്ഷേമത്തിനുമായി താൻ നടത്തുന്ന പോരാട്ടങ്ങൾ തുടരുമെന്ന് വ്യക്തമാക്കിയാണ് പര്യടനം പുരോഗമിക്കുന്നത്. എൽഡിഎഫ് നേതാക്കളായ കെ പി നൗഷാദ്, റംഷി സന്ദീപ്, യതീന്ദ്രൻ, കെ ജി രാഗേഷ്, രാജലക്ഷ്മി, നിഖിലേഷ്, പ്രേമകുമാരി, പ്രജില, ശ്രീപിന എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. വ്യാഴാഴ്ച മാഹി സ്പിന്നിംഗ് മിൽ പരിസരത്ത് ഗൃഹ സന്ദർശനം നടത്തും.

Post a Comment

Previous Post Next Post