പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കെ കൈലാസനാഥൻ മാഹി ആശുപത്രി സന്ദർശിച്ചു.
മാഹി ആശുപത്രിയിൽ പാതി നിർമ്മാണം നിലച്ചുപോയ പുതിയ കെട്ടിടത്തിന്റെ കേന്ദ്ര സഹായത്തോടെ നടക്കുന്നപുനരുജ്ജീവന പ്രവർത്തനത്തിന്റെ സ്ഥിതി വിലയിരുത്താൻ വേണ്ടിയാണ് ഗവർണർ മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ എത്തിയത്. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് , പോലീസ് സൂപ്രണ്ട് ഡോ വിനയ് കുമാർ ഗാർഗ് ഐ പി എസ് , ഡെപ്യൂട്ടി ഡയറക്ടർ ഡോ എ പി ഇസഹാക്ക്, അസിസ്റ്റന്റ് ഡയറക്ടർ ഡോ പി പി ബിജു, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് തുളസിംഗം, അസിസ്റ്റന്റ് എഞ്ചിനീയർ എം രാമദാസ് തുടങ്ങിയവർ ഗവർണരെ അനുഗമിച്ചു.

Post a Comment