കുടുംബ സംഗമം ഹാപ്പി കേരള പരിപാടി സംഘടിപ്പിച്ചു
കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ അഴിയൂർ ഗ്രാമപഞ്ചായത്ത് മോഡൽ സിഡിഎസിന്റെ നേതൃത്വത്തിൽ നയിച്ചേതന ജൻഡർ സി ഡി എസ് തല കുടുംബ സംഗമം ഹാപ്പി കേരള പരിപാടി സംഘടിപ്പിച്ചു. സി ഡി എസ് ചെയർ പേഴ്സൻ സുരേഖയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ ലീല ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രമ്യകരോടി,വികസന കാര്യ സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ.പി.ശ്രീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ.വഫ ഫൈസൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.പി.ശ്രീധരൻ, മെമ്പർ സെക്രട്ടറിശ്രീകല, മുൻ സി ഡി എസ് ചെയർ പേഴ്സൺ ബിന്ദു ജയ്സൻ എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ അക്ഷയ ക്ലാസ് അവതരിപ്പിച്ചു,ചടങ്ങിന് സ്വാഗതം ഷർമിള സ്വാഗതവും. ബവിത നന്ദിയും പറഞ്ഞു
നോമ്പുതുറയും മുൻ സിഡിഎസ് മെമ്പർമാർക്ക് അനുമോദനവും നൽകി

Post a Comment