o ചിരി കണ്ടോത്ത്–പാറേമ്മൽ പള്ളി റോഡ് ഉദ്ഘാടനം ചെയ്തു*
Latest News


 

ചിരി കണ്ടോത്ത്–പാറേമ്മൽ പള്ളി റോഡ് ഉദ്ഘാടനം ചെയ്തു*

 *ചിരി കണ്ടോത്ത്–പാറേമ്മൽ പള്ളി റോഡ് ഉദ്ഘാടനം ചെയ്തു*




കവിയൂർ: കവിയൂരിൽ പുതുതായി നിർമ്മിച്ച ചിരി കണ്ടോത്ത്–പാറേമ്മൽ പള്ളി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് എൻ. അനൂപ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഒ.കെ. സാദീഖ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. സ്വപ്ന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. ജയചന്ദ്രൻ, കെ.ടി.കെ. പ്രദീപൻ, വാർഡ് മെംബർ ജനീബ സി.കെ., രഗിനേഷ് കവിയൂർ, റീത്ത വി.എം., കെ. ശ്രീജ എന്നിവർ സംസാരിച്ചു.

പുതിയ റോഡ് പ്രദേശവാസികൾക്ക് ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.


Post a Comment

Previous Post Next Post