o നിയമസഭാ തിരഞ്ഞെടുപ്പ്: മാഹിയിൽ ഏപ്രിൽ 9 ന്* *വോട്ടെണ്ണൽ മെയ് 4 ന്* *അതിർത്തി ചെക്ക്പോസ്റ്റുകൾ സജീവമായി
Latest News


 

നിയമസഭാ തിരഞ്ഞെടുപ്പ്: മാഹിയിൽ ഏപ്രിൽ 9 ന്* *വോട്ടെണ്ണൽ മെയ് 4 ന്* *അതിർത്തി ചെക്ക്പോസ്റ്റുകൾ സജീവമായി

 *നിയമസഭാ തിരഞ്ഞെടുപ്പ്: മാഹിയിൽ ഏപ്രിൽ 9 ന്* *വോട്ടെണ്ണൽ മെയ് 4 ന്*
 *അതിർത്തി ചെക്ക്പോസ്റ്റുകൾ സജീവമായി* 



പുതുച്ചേരി സംസ്ഥാനത്ത് നിയമസഭ തിരെഞ്ഞെടുപ്പ് ഏപ്രിൽ 9 ന് നടക്കും. പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം ഉൾപ്പെടെയുള്ള 30 നിയോജകമണ്ഡലങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ മെയ് 4 നായിരിക്കും. ഗസറ്റ് വിജ്ഞാപനം നാളെ (16.03.2026) പുറപ്പെടുവിക്കുന്നതോടെ തിരെത്തെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരും. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 നാണ്. സൂക്ഷ്മപരിശോധന 24 നും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 26 നുമാണ്. കേരളത്തിലും 9 നാണ് തിരെഞ്ഞടുപ്പ് . തമിഴ് നാട്ടിൽ ഏപ്രിൽ 23 നാണ് നടക്കുക.



തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മാഹിയിൽ ചെക്ക് പോസ്റ്റുകൾ സജീവമായി. മാഹിയുടെ അതിർത്തി പ്രദേശങ്ങളായ പൂഴിത്തല, മാഹി പാലം, പാറാൽ,ഗ്രാമത്തി, മാക്കുനി, കോപ്പാലം എന്നിങ്ങനെ ആറു ഇടങ്ങളിൽ  ചെക്ക് പോസ്റ്റുകൾ 24 മണിക്കൂറും സജീവമായിട്ടുള്ളത്. ഒരു എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, ഒരു പൊലീസ്, രണ്ട് സായുധ സേനാംഗങ്ങൾ എന്നിവരാണ് ചെക്ക്പോസ്റ്റ് ഡ്യൂട്ടിയിൽ ഉള്ളത്. ഇതുകൂടാതെ ഫ്ളൈയിങ് സ്ക്വാഡുകൾ  എന്നിവയും സജീവമായിട്ടുണ്ട്.

Post a Comment

Previous Post Next Post