*കോഴിക്കോട്–ബെംഗളൂരു ബസ് അപകടം; 4 മലയാളികൾ മരിച്ചു, ഒരാൾ മയ്യഴി സ്വദേശിയെന്ന് സംശയം
മൈസൂരു: കർണാടകയിലെ ചന്നപട്ടണക്ക് സമീപം സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി നാല് മലയാളികൾ മരിച്ചു. മുഹമ്മദ് ഫർഹാൻ, സക്കീർ, റഷീദ്, സുൽഫിക്കർ എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ മയ്യഴി സ്വദേശിയാണെന്ന് വിവരം.
അപകടത്തിൽ പരിക്കേറ്റവരെ മൈസൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ പി.കെ. ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment