*സ്വാതന്ത്ര്യ സമരസേനാനികൾക്കുള്ള ഉപഹാരങ്ങൾ മാർച്ച് 12 വരെ ലഭിക്കും*
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പുതുച്ചേരി സർക്കാർ പ്രഖ്യാപിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ഉപഹാരങ്ങൾ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ വച്ച് വിതരണം ചെയ്തുവരുന്നുണ്ട്. ഇതേവരെ ഉപഹാരം കൈപ്പറ്റാത്ത സ്വാതന്ത്ര്യ സമരസേനാനികളോ അവരുടെ ആശ്രിതരോ മാർച്ച് 12 ന് മുൻപ് പ്രവർത്തി സമയങ്ങളിൽ ഓഫീസിൽ എത്തി ഉപഹാരങ്ങൾ കൈപ്പറ്റേണ്ടതാണ്. ഉപഹാരങ്ങൾ സ്വീകരിക്കുന്നതിന് സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ ബുക്കും, ആധാർ കോപ്പിയും കൊണ്ടുവരേണ്ടതാണ്.

Post a Comment