o മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - മൂന്നാമത് മത്സരത്തിൽ അഭിലാഷ് FC കുപ്പോത്തിനു ജയം*
Latest News


 

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - മൂന്നാമത് മത്സരത്തിൽ അഭിലാഷ് FC കുപ്പോത്തിനു ജയം*

 *മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് - മൂന്നാമത് മത്സരത്തിൽ അഭിലാഷ് FC കുപ്പോത്തിനു  ജയം* 



മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള   അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ മൂന്നാമത് മത്സരത്തിൽ അഭിലാഷ് FC കുപ്പോത്ത് എതിരില്ലാത്ത മൂന്ന് ഗോളിന്ന് ടൗൺ സ്പോട്സ് ക്ലബ്ബ് വളപട്ടണത്തെ പരാജയപ്പെടുത്തി. 


  കേണൽ സലി വിലങ്ങിൽ, ഡെപ്യൂട്ടി പ്രിൻസിപ്പൽ മേട്രൺ, മിലിട്ടറി ഹോസ്പിറ്റൽ ലേ  ലഡാക്ക്‌,  അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അനിൽ കുമാർ മുട്ടത്ത്, കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്നിവർ വിശിഷ്ടാതിഥികളായി താരങ്ങളെ പരിചയപ്പെട്ടു


ഇന്ന്(04-02-26) നാലാമത് മത്സരത്തിൽ  സബാൻ എഫ് സി കോട്ടക്കൽ , ഹണ്ടേർസ് കൂത്തുപറമ്പിനെ നേരിടും.

Post a Comment

Previous Post Next Post