പാറാലിൽ കോൺഗ്രസ്സ് ഓഫീസിന് തീ വെച്ചു
ന്യു മാഹി: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കെ.എസ് യു പ്രവർത്തകർ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാട്ടുകയും മന്ത്രിക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സി പി എം പ്രവർത്തകർ കോടിയേരി കല്ലിൽ താഴയിലെ പാറാൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് ആക്രമിച്ചു. ഓടു മേഞ്ഞ ഓഫീസിന് തീവെച്ചു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം - ഓഫീസിൻ്റെ മേൽക്കൂരയുടെ കഴുക്കോലുകൾ കത്തി നശിച്ചു.തലശ്ശേരിയിൽ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ കോൺഗ്രസ്സ് പ്രവർത്തകർ. കല്ലിൽത്താഴ കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനം നടത്തി.കെ.പി.സി.സി.മെമ്പർ രാധാകൃഷ്ണൻ മാസ്റ്റർ, ഡി.സി.സി. സെക്രട്ടറി വി.സി.പ്രസാദ് എന്നിവർ ആക്രമത്തെ അപലപിച്ചു ആക്രമികൾക്കെതിരെ പോലീസ് നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു

Post a Comment