o ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രചരണ വാഹന ജാഥ
Latest News


 

ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രചരണ വാഹന ജാഥ

 ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രചരണ വാഹന ജാഥ



ന്യൂമാഹി :തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, കർഷക ദ്രോഹ വിത്തു ബിൽ പിൻവലിക്കുക, ദേശീയ വൈദ്യുത ഭേദഗതി നിയമം റദ്ദാക്കുക, പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി ഫിബ്രവരി 12 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർത്ഥം തലശ്ശേരി ഏറിയയിൽ പര്യടനം നടത്തുന്ന ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രചരണ വാഹന ജാഥ ന്യൂമാഹി ടൗണിൽ എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി സി പി മുരളി ഉദ്ഘാടനം ചെയ്തു. എ രമേശ് ബാബു അധ്യക്ഷത വഹിച്ചു. ജാഥ ലീഡറും സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ മനോഹരൻ, എം ബാലൻ,എസ് കെ വിജയൻ , വടക്കൻ ജനാർദ്ദനൻ, പി പി  രഞ്ചിത്ത് എന്നിവർ സംസാരിച്ചു. നാളെ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പൊന്ന്യം പാലം സമാപിക്കും.


ഫോട്ടോ: സി പി മുരളി ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

Post a Comment

Previous Post Next Post