ബയോ കമ്പോസ്റ്റർ വിതരണം ഉദ്ഘാടനം
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബയോ കമ്പോസ്റ്റർ വിതരണം ഉദ്ഘാടനം രാവിലെ തിങ്കളാഴ്ച 10.30 ന് പഞ്ചായത്ത് ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം കെ സെയ്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ടി എ ഷർമിരാജ്, ടി എച്ച് അസ്‌ലം, കെ എം ശഹദിയ, പി കെ സുനിത, ഷർമില അഫ്സർ, കെ എം അപർണ, വൈശാഖ് മുരളീധരൻ, വി .ഇ .ഒ ബിഷ ടി പി എന്നിവർ പങ്കെടുത്തു. 75 കുടുംബങ്ങൾക്ക് ബയോ കമ്പോസ്റ്റർ ബിൻ വിതരണത്തിനായി 162075 രൂപയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്.

Post a Comment