*ജനകീയ പങ്കാളിത്തത്തോടെ അഴിയൂർ നാലാം വാർഡിലെ ഗ്രാമസഭ; വികസന–ക്ഷേമ നിർദേശങ്ങൾ ഉയർന്നു*
അഴിയൂർ :
അഴിയൂർ ഗ്രാമപഞ്ചായത്ത് മാഹി റെയിൽവേ സ്റ്റേഷൻ നാലാം വാർഡിൽ ചേർന്ന ഗ്രാമസഭ യോഗം ശ്രദ്ധേയമായ ബഹുജന പങ്കാളിത്തത്തോടെ നടന്നു.
വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന–ക്ഷേമ വിഷയങ്ങളെ ആസ്പദമാക്കി വിവിധ പദ്ധതികളും നിർദേശങ്ങളും ഉയർന്നു. സ്ത്രീകളുടെ സജീവ പങ്കാളിത്തവും യോഗത്തിൽ വ്യക്തമായി പ്രകടമായി.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വഫാ ഫൈസൽ വാർഡിൽ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ച് വിശദമായ പദ്ധതി വിശദീകരണം നടത്തി.
മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്തെ നിർജീവാവസ്ഥയിലായ മീൻ മാർക്കറ്റ് ഗ്രാമ സേവാകേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർദേശം വർക്കിങ് ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത് ഗ്രാമസഭയിൽ അവതരിപ്പിച്ചു.
തോടുകളിലും ഡ്രെയിനേജുകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുക,
പ്രധാന ഭാഗത്തെ ഡ്രെയിനേജ് ശുചീകരിക്കുക,
ചാരങ്കയിൽ തോട്, മാഹി റെയിൽവേ സ്റ്റേഷൻ–അതിർത്തി റോഡ് എന്നിവിടങ്ങളിലെ മാലിന്യങ്ങൾ നീക്കി മഴക്കാലത്തിന് മുൻപ് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളും ഗ്രാമസഭയിൽ ഉയർന്നു.
തെരുവ് വിളക്കുകളുടെ അപര്യാപ്തതയും യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തു.
ശശിധരൻ തോട്ടത്തിൽ സ്വാഗതഭാഷണം നിർവഹിച്ച യോഗത്തിൽ,
പതിനാറാം വാർഡ് മെമ്പർ ശ്രീകല ആശംസകൾ അർപ്പിച്ചു.
രാജൻ കുനിയിൽ നന്ദിപ്രസംഗവും നടത്തി.
സാമൂഹ്യ രംഗത്തെ വിവിധ കക്ഷികളിൽപ്പെട്ട സജീവ വ്യക്തിത്വങ്ങളായ 25 പേരെ ഉൾപ്പെടുത്തി വാർഡ് വികസന സമിതി രൂപീകരിച്ചു.
വാർഡ് കൺവീനറായി ശശിധരൻ തോട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
തൊഴിലുറപ്പ് വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും,
വികസന സെമിനാറിൽ പങ്കെടുക്കേണ്ട അഞ്ച് പേരെ തിരഞ്ഞെടുക്കുകയും ചെയ്തു.
തുടർന്ന് സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് എ-ഗ്രേഡ് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി മാറിയ ഉരുപ്പുറത്തെ അലൻ കൃഷ്ണയ്ക്ക്, വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ ഉപഹാരം സമർപ്പിച്ചു.
ഗ്രാമസഭയിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച സമ്മാന നറുക്കെടുപ്പ് പരിപാടി പ്രത്യേക ആകർഷണമായി.
നറുക്കെടുപ്പിലൂടെ കനകം, ജീജ നെല്ലൂർ വയൽ കുനിയിൽ, ബാബുരാജ് പാകത്തു വയൽകുനിയിൽ എന്നിവർക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.
നൂറിലധികം പേർ പങ്കെടുത്ത ഗ്രാമസഭ യോഗം,
ജനകീയ പങ്കാളിത്തത്തിന്റെയും ജനാധിപത്യ ചർച്ചകളുടെയും മികച്ച ഉദാഹരണമായി മാറിയതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.....


Post a Comment