*കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്; നടാൽ വഴി തലശേരിയിലേക്ക് പോകുന്ന ബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും*
കണ്ണൂർ ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. നടാൽ വഴി തലശേരിയിലേക്ക് പോകുന്ന ബസുകൾ അനിശ്ചിതകാലത്തേക്കും പണിമുടക്കും. നടാൽ ഒകെ യുപി സ്കൂളിന് സമീപം അണ്ടർപാസ് അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ പൂര്‍ണ്ണമായും ഇന്ന് രാവിലെ മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. കണ്ണൂര്‍ - തലശേരി -' കൂത്തുപറമ്പ് - കണ്ണൂര്‍, തലശേരി - പാനൂര്‍ മാഹി പാലം,' തളിപ്പറമ്പ് - കണ്ണൂര്‍, തളിപറമ്പ് -ആലക്കോട് - ശ്രീ കണ്ഠാപുരം,പയ്യന്നൂര്‍ - തളിപറമ്പ്, ഇരിക്കൂര്‍ - തലശേരി - മട്ടന്നൂര്‍ -കണ്ണൂര്‍ എന്നി വിവിധ മേഖലകളില്‍ ബസ് സര്‍വീസുകള്‍ മുടങ്ങി. സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡുകളിലും റോഡരികിലും നിര്‍ത്തിയിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കെ.എസ്.ആര്.ടി.സിയെയാണ് ആശ്രയിക്കുന്നത്. പണിമുടക്കില്‍ യാത്രാ ക്ലേശം പരിഹരിക്കാന്‍ സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്
ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നടാല്‍ ഒ കെ യുപി സ്കൂളിന് സമീപം അടിപ്പാത നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. അടിപ്പാതയില്ലെങ്കില്‍ കണ്ണൂര്‍-തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകള്‍ക്ക് ഏകദേശം 7 കിലോമീറ്റര്‍ അധികം ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരും. അധിക ദൂരം ഓടുന്നത് ഇന്ധനച്ചെലവ് വര്‍ദ്ധിപ്പിക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇത് താങ്ങാനാവില്ലെന്നും ബസുടമകള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള സര്‍വീസ് റോഡുകളുടെ വീതിക്കുറവും ഉയരക്കുറവും വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസ്സമാകുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

Post a Comment