ഹോം ഗാർഡിനെ ചീത്തവിളിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ
മാഹി:പന്തക്കൽ മൂലക്കടവ് ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ ചീത്തവിളിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ,ആക്രമിക്കുകയും ചെയ്ത കുറ്റത്തിന് തലശ്ശേരി ഇല്ലത്തും താഴെ സ്വദേശി മനോളിക്കാവ് ക്ഷേത്രത്തിന് സമീപം വാത്സല്യത്തിൽ ഹരിപ്രസാദ് (27) എന്നയാളെ പള്ളൂർ എസ് ഐ സുരേഷ്ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു
പ്രതിയെ മാഹി കോടതി 15ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment