o ജനപ്രതിനിധികൾക്ക് സ്വീകരണം
Latest News


 

ജനപ്രതിനിധികൾക്ക് സ്വീകരണം

 ജനപ്രതിനിധികൾക്ക് സ്വീകരണം



ന്യൂമാഹി : കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി, റീഡിങ്ങ് റൂം , ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് ജനപ്രതിനിധികൾക്ക് സ്വീകരണവും, ശ്രീനിവാസൻ അനുസ്മരണവും സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. ടി എം ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി. യു ബ്രിജേഷ്, അർജുൻ പവിത്രൻ, കെ പി പ്രഭാകരൻ എന്നിവർ സംസാരിച്ചു. പി രഘുനാഥിൻ്റെ നേതൃത്വത്തിൽ ശ്രീനിവാസൻ സിനിമകളിലെ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനാഞ്ജലി അവതരിപ്പിച്ചു.

Post a Comment

Previous Post Next Post