അഴിയൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ രുഗ്മിണി സ്വയം വരഘോഷയാത്ര നടന്നു
അഴിയൂർ: അഴിയൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തിൻ്റെ ഭാഗമായി രുഗ്മിണി സ്വയം വരഘോഷയാത്ര നടന്നു.
കുന്നുമ്മൽ കളരി ഭഗവതി ക്ഷേത്രത്തിൽ നിന്നും ദീപാരാധനയ്ക്ക് ശേഷം നടന്ന ഘോഷയാത്ര ചെണ്ടമേളത്തിൻ്റെ മുത്തുക്കുടകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു
ബ്രഹ്മശ്രീ പൈതൃകരത്നം ഡോ. കെ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ശേഷം പ്രഭാഷണം തിരുവാതിര എന്നിവയുണ്ടായി
ജനുവരി 18-ന് സർപ്പബലി,ജനുവരി 19-ന് ഉത്സവബലി,ജനുവരി 20-ന് ചൊവ്വാഴ്ച പള്ളിവേട്ടയും
ജനുവരി 21-ന് ബുധനാഴ്ച ഉച്ചയ്ക്ക് ആറാട്ടോടെ ഉത്സവം സമാപിക്കും.
. .




Post a Comment