o തലശ്ശേരി മാഹി ബൈപ്പാസിൽ അടിപ്പാത നിർമ്മാണം: ടോൾ പിരിക്കുന്നതിൽ പ്രതിഷേധം
Latest News


 

തലശ്ശേരി മാഹി ബൈപ്പാസിൽ അടിപ്പാത നിർമ്മാണം: ടോൾ പിരിക്കുന്നതിൽ പ്രതിഷേധം

 തലശ്ശേരി മാഹി ബൈപ്പാസിൽ അടിപ്പാത നിർമ്മാണം: ടോൾ പിരിക്കുന്നതിൽ പ്രതിഷേധം



മയ്യഴി: തലശ്ശേരി-മാഹി ബൈപ്പാസിലെ ഈസ്റ്റ് പള്ളൂരിലെ സിഗ്നൽ കവലയിൽ അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ രണ്ട് കിലോമീറ്ററിലേറെ ദൂരം ബൈപ്പാസ് ഉപയോഗിക്കാനാവാതെ സർവ്വീസ് റോഡ് ഉപയോഗിക്കുന്ന സാഹചര്യത്തിലും ടോൾ പിരിക്കുന്നതിൽ വ്യാപക പ്രതിഷേധം. 

അടിപ്പാതയുടെ പ്രവൃത്തി തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി.

അടിപ്പാതയുടെ ബ്രിഡ്ജിൻ്റെ നിർമ്മാണം രണ്ട് മാസത്തിനകം പൂർത്തിയാവുമെങ്കിലും നിർമ്മാണം പൂർണ്ണമായും പൂർത്തിയാവാൻ ഇനിയും 10 മാസത്തോളം വേണ്ടി വരുമെന്നാണറിയുന്നത്. ഇടുങ്ങിയ സർവീസ് റോഡിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് പ്രയാസപ്പെട്ട് ഓടുന്ന വാഹനങ്ങളിൽ നിന്ന് ടോൾ പിരിക്കുന്നതിലാണ് പ്രതിഷേധം.

പ്രവൃത്തി പൂർത്തിയാവുന്നത് വരെ ടോൾ പിരിവ് നിർത്തി വെക്കണമെന്നാണാവശ്യം. പള്ളൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്കുള്ള സർവ്വീസ് റോഡിൻ്റെ കുറച്ച് ഭാഗം പ്രവൃത്തി പാതിവഴിയിലാണ്. പണി പൂർത്തിയാവാത്തതിനാൽ ബൈപ്പാസിൻ്റെ ഇടത്തേയറ്റത്തെ ഒരു വരിപ്പാത ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. കോഴിക്കോട് ഭാഗത്തേക്ക് പള്ളൂർ മേല്പാലം മുതൽ കവിയൂർ മങ്ങാട് വരെയാണ് ഇപ്പോൾ സർവ്വീസ് റോഡ് ഉപയോഗിക്കുന്നത്. മൂന്ന് വരിപ്പാതയിൽ നിന്നും സർവ്വീസ് റോഡിലേക്ക് ഇറങ്ങുമ്പോൾ വലിയ തോതിലുള്ള ഗതാഗത തടസ്സം ഉണ്ടാവുന്നുണ്ട്. 

അടിപ്പാത പ്രവൃത്തി നടക്കുന്നതിനാൽ സ്പിന്നിങ്ങ് മിൽ - ചൊക്ലി റോഡും പെരിങ്ങാടി വഴിയുള്ള മാഹി റോഡും അടച്ചിട്ട നിലയിലാണ്.

തലശ്ശേരിയിൽ നിന്നും വരുമ്പോൾ പാറാൽ കഴിഞ്ഞ് പള്ളൂർ ഭാഗത്ത് നിലവിലുള്ള അടിപ്പാതയുടെ സമീപത്തുള്ള സർവീസ് റോഡിൻ്റെ ബാക്കിയുള്ള പ്രവൃത്തി അടുത്ത ദിവസം പൂർത്തിയാവും.

Post a Comment

Previous Post Next Post