വടക്കെ നിടുംബയിൽ ക്ഷേത്ര തിറയുത്സവവും, പ്രതിഷ്ഠാ വാർഷികവും
കോപ്പാലം: മൂഴിക്കര വടക്കെ നിടുംബയിൽ പൂക്കുട്ടിച്ചാത്തൻ ക്ഷേത്ര തിറയുത്സവവും, പ്രതിഷ്ഠാ വാർഷികവും 24, 25 തീയ്യതികളിൽ നടക്കും.പ്രതിഷ്ഠാ വാർഷികത്തിൻ്റെ ഭാഗമായി 24 ന് രാവിലെ ഗണപതി ഹോമം, പ്രതിഷ്ഠാ പൂജകൾ. തന്ത്രി പുല്ലഞ്ചേരി ലക്ഷ്മണൻ നമ്പൂതിരി കാർമികത്വം വഹിക്കും.വൈകിട്ട് നാലിന് കലവറ നിറക്കൽ ഘോഷയാത്ര മൂഴിക്കര ചന്ദ്രോത്ത് ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.വൈകിട്ട് അഞ്ച് മുതൽ വിവിധ തിറകളുടെ വെള്ളാട്ടങ്ങൾ. 25 ന് പുലർച്ചെ 3ന് ഗുളികൻ തിറ, തുടർന്ന് ഘണ്ട കർണ്ണൻ, കാരണവർ, മണത്തണ കാളി, തീച്ചാമുണ്ടി, പൂക്കുട്ടിച്ചാത്തൻ തിറകൾ കെട്ടിയാടും. ഉച്ചയ്ക്ക് 12ന് അന്നദാനം. വൈകിട്ട് നാലിന് പൂക്കുട്ടിച്ചാത്തൻ തിറയുടെ ഊരുചുറ്റൽ, തുടർന്ന് ക്ഷേത്രം ആറാടിക്കൽ ചടങ്ങോടെ സമാപനം -

Post a Comment