ശീതകാല പച്ചക്കറി വിളവെടുത്തു.
കർഷകസംഘം മാഹിവില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തലം ക്ഷേത്ര പരിസരത്ത് ചെയ്ത ശീതകാല പച്ചക്കറി വിളവെടുത്തു.
പരിപാടി തലശ്ശേരി മുനിസിപ്പൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ വിളവെടുത്ത് ആദ്യ വിൽപ്പന അഡ്വക്കേറ്റ് അശോക് കുമാറിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
ചൈനീസ് ക്യാബേജ്, റെഡ് കാബജ്, കോളിഫ്ലവർ, ബ്രക്കോളി,ചീര എന്നിവയാണ് വിളകൾ
കർഷകസംഘം വില്ലേജ് സെക്രെട്ടറി സി ടി വിജീഷ് സ്വാഗതം പറഞ്ഞു.പ്രസിഡന്റ് മനോഷ് പുത്തലം അധ്യക്ഷനായി
റിട്ടയാർഡ് കൃഷി ജോയിന്റ് ഡയറക്ടർ കെ പി ജയരാജൻ,സിപിഐഎം
മാഹി ലോക്കൽ സെക്രെട്ടറി കെ പി നൗഷാദ്, അഡ്വക്കേറ്റ് അശോക് കുമാർ,ശ്രീ കുമാർ, സതീശൻ സി എച്, എന്നിവർ സംസാരിച്ചു.
രജിൽ ചെറുകല്ലായി നന്ദി പറഞ്ഞു

Post a Comment